പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്; ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്ന് പ്രശംസ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ. ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് തന്നെയെന്നും എം വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളില്‍ മന്ത്രി സജി ചെറിയാന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എം വി ഗോവിന്ദന്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അവതരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും പേര് പരാമര്‍ശിച്ചു കൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുമുള്ള പ്രത്യേക ഭാഗങ്ങളുണ്ട്. അതില്‍ ഒന്നാമതുള്ള പേര് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. പിണറായി വിജയനെ പ്രശംസിക്കുന്ന തരത്തിലുള്ള വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു, സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇ പി ജയരാജനെതിരായുള്ള വിമര്‍ശനമാണ് മറ്റൊരു പ്രധാനകാര്യം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സ്വയം ഒഴിവായതെന്ന ഇ പി ജയരാജന്റെ വാദം പൊളിക്കുന്നതാണ് സംഘടനാ റിപ്പോര്‍ട്ട്. ഇപിയെ നീക്കിയെന്ന് ഒറ്റവരി പരാമര്‍ശം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ കാര്യ കാരണങ്ങള്‍ വിശദീകരിക്കുന്നില്ല.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സജി ചെറിയാനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.ബിജെപി സംസ്ഥാനത്ത് വളരുന്നു, ബിജെപിയിലേക്ക് പാര്‍ട്ടി വോട്ടുകള്‍ ചോരുന്നു തുടങ്ങിയ കാര്യങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒപ്പംതന്നെ അടിമുടി തിരുത്തല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനാ ദൗര്‍ബല്യങ്ങള്‍ ഇനിയും ബാക്കിയെന്നും പരിഹരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...