ബിജെപി വിട്ട കെ എ ബാഹുലേയനെ ഒപ്പം കൂട്ടാൻ സിപിഎം

ബിജെപി വിട്ട കെ എ ബാഹുലേയനെ ഒപ്പം കൂട്ടാൻ സിപിഎം.കെ എ ബാഹുലേയനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് ശേഷം 4 മണിക്ക് എകെജി സെൻ്ററിലാണ് കൂടിക്കാഴ്ച. ഗുരുദേവ ദർശനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സിപിഐഎമ്മിൽ നിന്ന് ലഭിച്ചാൽ സഹകരിക്കുമെന്ന് കെ എ ബാഹുലേയൻ പറഞ്ഞു. സിപിഐഎം നേതാക്കളുമായി ബാഹുലേയൻ വിവിധതല ചർച്ചകൾ നേരത്തെ നടന്നിരുന്നു. ചതയ ദിനാഘോഷം സംഘടിപ്പിക്കാൻ ബിജെപി ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് എസ്എൻഡിപി അസിസ്റ്റന്റ്റ് സെക്രട്ടറി കൂടിയായ കെ എ ബാഹുലയൻ ബിജെപി വിട്ടത്. പാർട്ടിയിലെ ഈഴവ വിഭാഗത്തെ ഇത് സ്വാധീനിക്കുമെന്ന് കണ്ട് ബിജെപി അനുനയയനീക്കം നടത്തിയെങ്കിലും കെ എ ബാഹുലേയൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...