വഴിമാറിയ വഴികൾ: പഴയ പാലാ മുതൽ പുതിയ പാലാ വരെ

(പഴയ കാലം മുതൽ പുതിയ കാലം വരെയുള്ള പാലായുടെ മാറ്റത്തെ ഗൗരവമായി അവതരിപ്പിക്കുന്നു.)

ജയ്സൺ മാന്തോട്ടം

ഒരു നിയമസഭാ തെരഞ്ഞെടുപ്പു കൂടി നടക്കുകയാണ്.
1965-ൽ രൂപീകൃതമായ പാലായുടെ 16-ാം മത് തെരഞ്ഞെടുപ്പു കൂടിയാണിത്.
1965-ലെ പാലായ്ക്ക് രൂപ മാററം വന്നു അന്നു പാലായുടെ ഭാഗമായിരുന്ന മാണിസാറിൻ്റെ ജന്മനാട് മരങ്ങാട്ടുപ്പിള്ളിയും കടപ്ലാമറ്റവും ഉഴവൂരും വെളിയന്നൂരും കടുത്തുരുത്തിയിലേയ്ക്കും പൂഞ്ഞാറിൻ്റെ ഭാഗമായിരുന്ന മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കടനാട് എന്നീ 6 പഞ്ചായത്തുകളും കാഞ്ഞിരപളളിയിൽ നിന്നും എലിക്കുളവും പാലായിലേയ്ക്കും കൂട്ടി ചേർക്കപ്പെട്ടു.


1965-ൽ പാലായിൽ ജനങ്ങൾ എടുത്ത തീരുമാനമാണ് 2019 വരെയുള്ള അഞ്ച് പതിറ്റാണ്ട് ഈ നാട് കണ്ടറിഞ്ഞ കുതിപ്പ്. കേരളത്തിലെ നമ്പർ വൺ മണ്ഡലമായി പാലാ മാറ്റപ്പെട്ടു.
.റോഡുകൾ, പാലങ്ങൾ, വൈദ്യുതി, കുടിവെള്ളം, യാത്രാ സൗകര്യങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സൗകര്യം, സർക്കാർ ഓഫീസുകൾ തുടങ്ങി ഒരു നാടിന് വേണ്ട ജനതയ്ക്ക് വേണ്ട എല്ലാം ഒരുക്കി നൽകപ്പെട്ടു.
1970 കളിൽ തന്നെ പാലായ്ക്ക് സർക്കാർ ഓഫീസുകൾക്കായി മിനി സിവിൽ സ്റ്റേഷനുണ്ട്, 101 ബസ്സുകളോടുകൂടിയ ബസ് സ്റ്റേഷനുണ്ട്, എല്ലാ ജില്ലാ ആസ്ഥാനത്തും രാവിലെ 10 മണിക്ക് എത്താനാവും വിധവും വൈകിട്ട് തിരികെ എത്താനാവും വിധവും ദീർഘദൂര സർവ്വീസുകളും ഗ്രാമീണ സർവ്വീസുകളും വൈദ്യുതി സബ് സ്റ്റേഷനും, വെളിച്ച വിപ്ലവത്തിലൂടെഎല്ലാ വീടുകളിലും വൈദ്യുതിയും, പ്രാദേശിക സ്വാശ്രയ കുടിവെള്ള പദ്ധതികൾ വഴി എല്ലാ വീട്ടിലും കുടിവെള്ളവും ,ആരോഗ്യ പരിപാലനത്തിനായി ആരോഗ്യ കേന്ദ്രങ്ങളും ലഭ്യമാക്കപ്പെട്ടു.
കാലഘട്ടത്തിൻ്റെ ആവശ്യകഥ മുൻകൂട്ടി കണ്ടറിഞ്ഞ് 104 ബസുകളോടെ സൂപ്പർ ക്ലാസ് സർവീസുകളും അന്തർ സംസ്ഥാന സർവ്വീസുകളും ആരംഭിച്ചു.പുതിയ ബസ് ടെർമിനൽ നിർമ്മിച്ചു.റസ്റ്റു ഹൗസുകൾ രണ്ടെണ്ണം നിർമ്മിച്ചു. അരുവിത്തുറ, ളാലം, പാലാ വലിയ പാലം, ബൈപാസ് പാലം, ചേർപ്പുങ്കൽ പാലങ്ങൾ ഇരട്ട പാലങ്ങളാക്കി, ഭരണങ്ങാനത്ത് മാത്രം 500 മീറ്റർ ചുററളവിൽ വട്ടോളിക്കടവിൽ രണ്ടാം പാലവും തറപ്പേൽ കടവിൽ മൂന്നാം പാലവും കളരിയാംമാക്കൽ കടവിൽ നാലാo പാലവും പണിതു നൽകി.
റോഡ് ഗതാഗതം സുഗമമാക്കുവാൻ റിംങ് റോഡ്, ഔട്ടർ റിംങ് റോഡുകൾ എന്നിവ നിർമ്മിച്ചു.സംസ്ഥാന പാതകളും നഗര ഗ്രാമീണ റോഡുകളും യാത്രാസുഖം നൽകുന്ന ബി.എം & ബി.സി റോഡുകളാക്കി ഉയർത്തി, പാലാ നഗരത്തിലേയ്ക്ക് വരുന്നതും പോകുന്നതു മായ എല്ലാ പ്രധാന റോഡുകളേയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് പാലാ ബൈപാസ് ഡിസൈൻ ചെയ്ത് നിർമ്മിച്ച് സമർപ്പിക്കപ്പെട്ടു. മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാത ദേശീയപാതയ്ക്ക് സമാനമാക്കി നിർമ്മിച്ചു.
പാലായിൽ 50 ഡോക്ടർമാരോട് കൂടിയ ജനറൽ ആശുപത്രി സ്ഥാപിച്ചതോടൊപ്പം മറ്റ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളും നവീകരിക്കപ്പെട്ടു.
രണ്ടാം മിനി സിവിൽ സ്റ്റേഷൻ നെല്ലിയാനിയിൽ പൂർത്തിയാക്കി, പാലായുടെ എവറസ്റ്റായ കിഴക്കൻ മലയോരത്തിൻ്റെ സമഗ്ര വികസനത്തിനും ടൂറിസം പദ്ധതികൾക്കുമായി പാലാ ഗ്രീൻ ടൂറിസം പദ്ധതി നടപ്പാക്കി’
ഒരു മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ഒരു ക്യാബിനറ്റ് റാങ്ക് കാരനും കേന്ദ്ര മന്ത്രിയും എല്ലാം പ്രതിനിധീകരിച്ച മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ ജനവാസം ഉറപ്പിച്ച നിർത്തുന്നതിനായി റോഡ് ഗതാഗത സൗകര്യം ലഭ്യമാക്കി. ഇലവീഴാപൂഞ്ചിറയിലേയ്ക്കുംഇല്ലിക്കൽ കല്ലിലേയ്ക്കും മല തുരന്ന് റോഡ് ശൃംഖല സ്ഥാപിച്ചു. സഞ്ചാരീ സൗഹൃദമാക്കി. മനോഹരമായ തണ്ണീർതടാകം ഇലവീഴാപൂഞ്ചിറയിൽ നിർമ്മിച്ചു നൽകി. പുനർനിർമ്മിച്ച ഈരാറ്റുപേട്ട – കാഞ്ഞിരംകവല റോഡ് ഗതാഗത രംഗത്ത് മലയോരത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചു.ഇന്ന് കേരളത്തിലെ വിടേയ്ക്കും ബസ് യാത്രാ സൗകര്യമുള്ള നാടായി മീനച്ചിൽ മലനിരകളിലെ മേലുകാവും മൂന്നിലവും മാറ്റപ്പെട്ടു.
ഇങ്ങനെ ഒരു നാടിന് വേണ്ടതെല്ലാം അതാതു കാലത്തും മുൻകൂറായും അടുത്ത തലമുറയ്ക്കുള്ള കരുതലും നൽകി കെ.എം.മാണി എന്ന മഹാത്മാവ് 2019 ഏപ്രിൽ 9ന് പാലാ നാടിനോട് വിട പറഞ്ഞു.
പാലാ 14-ാം തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു. ജനം മാറി ചിന്തിച്ചു .തുടർന്ന് 2021-ൽ 15-ാം തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു.
ജനം ചുമതല ഏല്പിച്ച ജനപ്രതിനിധിയിൽ നിന്നും പ്രതീക്ഷിച്ചതിന് വിപരീത ഫലമാണ് കണ്ടറിഞ്ഞത്.
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പ്രചരിപ്പിച്ചത് അക്ഷരംപ്രതി നടപ്പാവുന്ന കാഴ്ച്ചയാണ് കണ്ടത്.
നിയമനിർമ്മാണ സഭയിലേയ്ക്ക് തെരഞ്ഞെടുത്തയച്ച ജനപ്രതിനിധിസഭാ നടപടികളിൽ ഭാഗഭാക്കാവാതെ ഒളിച്ചുകളിച്ചു രണ്ട് പ്രധാന സഭാ സമിതികളിൽ അംഗമായ എം.എൽ.എ ആ സമിതികളിൽ ഒരിക്കൽ പോലും പങ്കെടുത്തില്ല. നിയമനിർമ്മാണ ചർച്ചകളിൽ പങ്കെടുത്തില്ല പ്രാദേശിക ആവശ്യങ്ങൾ സംബന്ധിച്ച് സബ്മിഷനുകളോ ചോദ്യങ്ങളോ ഉപക്ഷേപങ്ങളോ ഉന്നയിച്ചില്ല. സംസാരിക്കുവാൻ ലഭിച്ച സമയം മറ്റ് അംഗങ്ങൾക്ക് വിറ്റു.ജില്ലാ വികസന സമിതികളിൽ ഒരിക്കൽ പോലും പങ്കെടുത്തില്ല. ബജറ്റ് ദിവസം പോലും ഹാജരായില്ല’ മണ്ഡലത്തിന് ലഭിച്ച കോടികളുടെ ബജറ്റ് വിഹിതം വിനിയോഗിക്കാതെ ലാപ്സാക്കി.
ഇങ്ങനെ നിരുത്തരവാദിത്വത്തോടും നിഷ്ക്രിയമായും തെരഞ്ഞെടുത്ത ജനത്തോട് നീതി പുലർത്താത്ത കെട്ട കാലഘട്ടത്തിന് പാലാ സാക്ഷിയായി.
വാചക കസർത്തും പഴിചാരലും പ്രഖ്യാപനങ്ങളും നടത്തി ഏഴ് വർഷങ്ങൾ പ്രോട്ടോക്കോൾ പ്രകാരമുള്ള നാട മുറിക്കലും തിരികൊളുത്തലുo റീത്ത് വയ്ക്കലുമായി തള്ളി നീക്കി.
പാലായുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാൻ മറ്റൊരവസരം 17-ാം തെരഞ്ഞെടുപ്പ് കടന്നു വന്നിരിക്കുകയാണ്. ഇനി ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥ.
ഇതിനായി ജോസ്.കെ.മാണിയെ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുകയാണ്.കഴിഞ്ഞ 7 വർഷവും വിജയിച്ച ജനപ്രതിനിധയുടെ ചുമതല പരാജിതനാൽ നടപ്പാക്കുന്നതും നടപ്പാകുന്നതും നാട് കണ്ടറിഞ്ഞു.
ഒരു പാർലമെൻ്റ് അംഗം എന്ന നിലയിൽ ചുരുങ്ങിയ സമയം കൊണ്ട് സമാനതകളില്ലാത്ത കേന്ദ്ര പദ്ധതികൾ നടപ്പാക്കി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിജ്ഞാനവിനോദ ശാസ്ത്ര കേന്ദ്രമായ സയൻസ് സിറ്റി, സെൻട്രൽ റോഡ് ഫണ്ട് (സി.ആർ.എഫ്) റോഡുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ, ക്യാൻസർ സെൻ്റെർ, എം.പി ഫണ്ട് മുഖേനയുള്ള പദ്ധതികൾ തുടങ്ങി നിരവധിയായ വികസന സംരംഭങ്ങൾ എത്തിച്ചു കൊണ്ട് കാര്യപ്രാപ്തി തെളിയിച്ച ജനനേതാവായ ജോസ് കെ.മാണിയെ പാലായുടെ എം.എൽ.എ ആക്കി പാലായുടെ വികസന പുരോഗതിയിൽ ഉണ്ടായ നഷ്ടം നികത്തുകയാണ് പാലാക്കാരുടെ ലക്ഷ്യം.


രാഷ്ട്രീയ ധാർമ്മികതയ്ക്ക് വിരുദ്ധമായ വോട്ടുകച്ചവടത്തിലൂടെ വികസന വിരുദ്ധ ശക്തികളുടെ കൈകളിൽ എത്തപ്പെട്ട പാലാ ആ തെറ്റ് തിരുത്തുവാൻ തയ്യാറായിക്കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എതിർ ചേരിക്ക് കിട്ടിയ ലീഡ് കുത്തനെ ഇടിച്ച് പാർലമെൻ്റിലും തുടർന്ന് ത്രിതല പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പിൽ പാലാ വീണ്ടും എൽ.ഡി.എഫ് ലീഡ് പിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്.
പാലാ അതിൻ്റെ പ്രൗഢിയും ഗാംഭീര്യവും ജോസ്.കെ.മാണിയിലൂടെ തിരികെ പിടിക്കുവാൻ തയ്യാറായി കഴിഞ്ഞു.
ആദരണീയനായ കെ.എം.മാണി സാറിൻ്റെ ഏഴാം ഓർമ്മദിനമായ ഏപ്രിൽ 9ന് പാലാ പുതിയ മാനം തേടും ‘

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...