സോജൻ ജോസഫിൻ്റെ ഏയ്ഞ്ചൽ നമ്പർ 16 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് ദുൽഖർ സൽമാൻ നിർവ്വഹിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ 16. പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രം ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് പ്രശസ്ത നടൻ ദുൽഖർ സൽമാൻ്റെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിക്കപ്പെട്ടു.ഷൈൻ ടോം ചാക്കോയും, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയും സുപ്രധാനമായ വേഷങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രംതികഞ്ഞ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ്.ചാക്കോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സി.പി.ചാക്കോ പ്രദ്യുമന കൊളേഗൽ, എന്നിവരാണ് ഈ ചിത്രംനിർമ്മിക്കുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്.എം. ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.റഫീഖ് അഹമ്മദിൻ്റെതാണു വരികൾ. ദർശനാ നായരാണ് നായിക.ജോയ് മാത്യ, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന , അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി.പി.ദേവ്, മജീഷ് ഏബ്രഹാം, രാജേഷ് കേശവ് , അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ,, ജീമോൻ ജോർജ്, . ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – ശ്യാം ശശിധരൻ.കലാസംവിധാനം – അരുൺ ജോസ്.മേക്കപ്പ- മനു മോഹൻ. കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾഅസ്സോസ്സിയേറ്റ് ഡയറക്ടർ ശ്രീജിത്- നന്ദൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കൂത്തുപറമ്പ്,പ്രൊഡക്ഷൻ കൺട്രോളർ – ഷാജി കാവനാട്ട്തൊടുപുഴ , കൊച്ചി, ഊട്ടി, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വാഴൂർ ജോസ്.ഫോട്ടോ- ഷിബി ശിവദാസ്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...