നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്‌തേക്കും.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിലെ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിപങ്കാളിത്തം സംബന്ധിച്ചാണ് കേസ്. ഇത് രണ്ടാം തവണയാണ് രാഹുലിനെ ഇ.ഡി. ചോദ്യംചെയ്യുന്നത്. അമ്മ സോണിയാഗാന്ധിയോടൊപ്പം 2022 ജൂണിലാണ് അദ്ദേഹത്തെ അവസാനമായി ചോദ്യംചെയ്തത്. ജൂണില്‍ നാല് സിറ്റിങ്ങുകളിലായി ഏകദേശം 40 മണിക്കൂറോളം ഇ.ഡി. രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്തിരുന്നു.
അതേസമയം ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തില്‍ നിന്നും താല്‍ക്കാലിക രക്ഷ തേടിയാണ് ഇഡി നടപടിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അവര്‍ ഇഡിയുടെ നീക്കം പ്രതീക്ഷിച്ചിരിക്കയാണ് താനും. കേന്ദ്ര ബജറ്റ് ചര്‍ച്ചയ്ക്കിടെ നടത്തിയ ചക്രവ്യൂഹം പ്രസംഗത്തെത്തുടര്‍ന്ന് തന്നെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് കഴിഞ്ഞയാഴ്ച രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവര്‍തീര്‍ത്ത ആധുനിക പത്മവ്യൂഹത്തില്‍ രാജ്യം കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം.