‘ആറ് മാസത്തിനുള്ളിൽ പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാറുകൾ എത്തും’; കേന്ദ്രമന്ത്രി നിതിൻ‌ ഗഡ്കരി

ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ‌ ഗഡ്കരി. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയുടെ പത്താമത് എഡിഷനിൽ‌ ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദേഹം. നിലവിൽ പെട്രോൾ കാറുകളേക്കാൾ വളരെ കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില.പ്രദേശിക വാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം വായുമലിനീകരണത്തിനെതിരയുള്ള നടപടികളും ഈ രംഗത്ത് മാറ്റങ്ങൾ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ‌ ഗഡ്കരി പറഞ്ഞു. ഇവിയുടെയും പെട്രോൾ വാഹനങ്ങളുടെ വിപണവിലകൾ തുല്യമാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് നിതിൻ‌ ഗഡ്കരി പറഞ്ഞു.ഓട്ടോമോട്ടീവ് വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾ ചർച്ചാ വിഷയമാണ്. തുടക്കത്തിൽ OEM-കൾ ഈ പരിവർത്തനത്തോട് മടിച്ചുനിന്നിരുന്നു, എന്നാൽ ഇപ്പോൾ പിവി, ഇരുചക്ര വാഹന മേഖലയിലെ എല്ലാ പ്രധാന നിർമ്മാതാക്കൾക്കും അവരുടെ നിരയിൽ കുറഞ്ഞത് ഒരു ഇലക്ട്രിക് വാഹനമെങ്കിലും ഉണ്ട്. ഇറക്കുമതിക്ക് പകരമുള്ളത്, ചെലവ് കുറഞ്ഞത്, മലിനീകരണ രഹിതം, തദ്ദേശീയ ഉൽപ്പാദനം എന്നിവയാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളരെ മികച്ചതാണെന്നും അതിനായി സ്മാർട്ട് സിറ്റികൾക്കും സ്മാർട്ട് ഗതാഗതത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി ഉറപ്പിച്ചു പറഞ്ഞു. റോഡ് നിർമ്മാണ ചെലവ് കുറയ്ക്കുന്നതിന് പുതിയ സാങ്കേതികവിദ്യയും നവീകരണവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗഡ്കരി പറഞ്ഞു. 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഡെറാഡൂൺ ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഗഡ്കരി പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...