വിടാമുയർ‌ച്ചി’ വ്യാഴാഴ്ച തിയറ്ററുകളിൽ; കേരളത്തിൽ 300ലധികം സ്ക്രീനുകളിൽ

അജിത്തിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം ‘വിടാമുയർച്ചി’ വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രാവിലെ 7 മണിക്കാണ് കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക. തൃഷയാണ് ചിത്രത്തിൽ നായിക. 200 കോടി ബജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ‘തല’ ആരാധകർ.ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയർച്ചി. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....