ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

ഫിഫ ദ് ബെസ്റ്റ് പുരസ്ക്കാരം ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്. ബാർസിലോനയുടെ സ്പാനിഷ് താരം ഐതാനാ ബോൺമാറ്റിയാണ് മികച്ച വനിതാ താരം. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകൻ. എമിലിയാനോ മാർട്ടിനസാണ് മികച്ച ഗോൾകീപ്പർ. ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് വിനീഷ്യസ് ജൂനിയർ നേട്ടം സ്വന്തമാക്കിയത്.നിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനീഷ്യസ് ജൂനിയർ. അതേസമയം തുടർച്ചയായി രണ്ടാം തവണയാണ് ഐതാനാ ബോൺമാറ്റി പുരസ്കാര നേട്ടത്തിലെത്തുന്നത്. ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. 2024 ലെ വനിതാ ഫുട്ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്കാരം നൽകുന്നത്.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...