കോട്ടയം റെയിൽവേ കാൻ്റീനിൽ തീ പിടുത്തം, ഒഴിവായത് വൻ ദുരന്തം

കോട്ടയം റെയിൽവേ കാൻ്റീനിൽ തീ പിടുത്തം, അതി വേഗം തീയണച്ചതിനാൽ ഒഴിവായത് വൻ ദുരന്തം.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകട കാരണമായത്. ജീവനക്കാരും, കാൻ്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ എത്തിയ അയ്യപ്പഭക്തരും അടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.തീ കാൻ്റീനിൻ്റെ ചിമ്മിനിക്കുള്ളിലൂടെ മുകൾഭാഗത്തേക്ക് അതിവേഗം പടർന്നതും ആശങ്ക പരത്തി.

എന്നാൽ തീ ആളുന്നത് കണ്ട് തൊട്ട് സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.പാഴ്സൽ ഓഫീസിലെ ജീവനക്കാരൻ കുമരകം സ്വദേശി ഉണ്ണി ഫയർ എസ്റ്റിഗ്യൂഷറുമായി അടുക്കളയിൽ കയറി അടുപ്പിലെ തീ അണച്ചതിനാൽ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് അടക്കം തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.ഫയർഫോഴ്സും, പോലീസും അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

spot_img

Related articles

മെസിയുടെ കേരള സന്ദര്‍ശനം: കായികവകുപ്പിന്‍റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവില്‍ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തില്‍ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; മഴ വീണ്ടും കനക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു.വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട്...

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...