രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. എറണാകുളം ടൗൺ ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളികളെ നേരിടുന്ന കാലഘട്ടത്തിൽ സാംസ്കാരിക മേഖലയിലൂടെ മതനിരപേക്ഷതയെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതും.ഏകഭാഷയും ഏകമതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കാലത്ത് രാജ്യത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാണിക്കും. ഭരണസംവിധാനങ്ങളെ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ജനാധിപത്യത്തേയും മതനിരപേക്ഷതയേയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതോടൊപ്പം കേരളത്തിൽ ഉയർന്നു വരുന്ന ബദൽ രാഷ്ട്രീയവും ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാകും.ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സിനിമാപ്രദർശനങ്ങൾ, വിവിധതരം നൃത്തങ്ങൾ, ഡോക്യുമെന്ററികൾ, ഫോക്ക്ലോർ കലാരൂപങ്ങൾ, ഭക്ഷ്യമേള, പുസ്തകമേള, രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ചരിത്രം വിശകലനം ചെയ്യുന്ന വിവിധതരം സെമിനാറുകൾ, ഭാഷകളുമായും സംസ്കാരങ്ങളുമായും ബന്ധപ്പെട്ട ചർച്ചകൾ, സർക്കസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.സാഹിത്യ, സാംസ്കാരിക, കലാമേഖലകളിലെ എല്ലാ വിഭാഗവും കോൺക്ലേവിൽ ഉണ്ടാകും. അന്തർദേശീയ, ദേശീയ, സംസ്ഥാന തലത്തിലുള്ള കലകളും സംഗീതവും കൊച്ചിക്കാർക്ക് ആസ്വദിക്കാൻ കഴിയും. മൂന്നു ദിവസത്തെ പ്രധാന പരിപാടികൾക്ക് പുറമേ അനുബന്ധമായി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും ഉണ്ടാകും.കൾച്ചറൽ കോൺഗ്രസ് ഡിസംബർ 18 മുതൽ 20 വരെ കൊച്ചിയിൽ നടത്താനാണ് സംസ്കാരിക വകുപ്പിൻ്റെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നീട്ടേണ്ടി വന്നാൽ ജനുവരിയിലേക്ക് മാറ്റിയേക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...