അസിഡിറ്റിയുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്.

തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങള്‍.

അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്ന ശീലം ചിലര്‍ക്കുണ്ട്.

അത് കൂടുതല്‍ ദോഷം ചെയ്യും. അസിഡിറ്റിക്ക് അതും കാരണമാണ്.

എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം.

അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക.

അസിഡിറ്റി പ്രശ്നമുള്ളവര്‍ ദിവസവും ഒരു കപ്പ് പാല്‍ കുടിക്കുന്നത് ഏറെ നല്ലതാണ്.പാലിലെ പ്രോട്ടീന്‍ അള്‍സറിനെ സുഖപ്പെടുത്തും.

പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നല്‍കും. എന്നാല്‍ പാലിന്റെ അളവ് അധികമാകരുത്.

ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.

വയറ് വേദന, ഛര്‍ദ്ദി, മലബന്ധം, കൂര്‍ക്കംവലി, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, അസ്വസ്ഥത ഉണ്ടാവുക എന്നിവയാണ് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍.

അസിഡിറ്റി തടയാന്‍ പഴം, തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ ധാരാളം കഴിക്കുക. ആസിഡിറ്റിയുള്ളവര്‍ വെള്ളം ധാരാളം കുടിക്കുക.

അസിഡിറ്റി പ്രശ്നമുള്ളവര്‍ ക്യാരറ്റ് ജ്യൂസ്, കറ്റാര്‍ വാഴ ജ്യൂസ്, ആപ്പിള്‍ ജ്യൂസ് എന്നിവ കുടിക്കുക. അസിഡിറ്റി പ്രശ്നമുള്ളവര്‍ ചായ, കാപ്പി എന്നിവ പൂര്‍ണമായും ഒഴിവാക്കുക

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....