ആട് വസന്ത നിർമാർജ്ജന യജ്ഞത്തിന് തുടക്കം

ദേശീയ ജന്തുജന്യരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടുവസന്തനിർമ്മാർജ്ജന യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽകേന്ദ്രത്തിൽ നടന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.

ഗ്രാമീണ ജനവിഭാഗങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ആടു വളർത്തലെന്നും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ വൈറസ് രോഗബാധയായ ആടു വസന്ത രോഗത്തെ എന്നന്നേക്കുമായി കേരളത്തിൽ നിന്നും തുടച്ചുമാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി, പന്നിപ്പനി, ചർമ്മമുഴ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അത്തരത്തിൽ നിരന്തര പോരാട്ടങ്ങൾ ആടുവസന്ത രോഗ നിർമാർജ്ജനത്തിനും ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രത്യേക പരിശീലനം ലഭിച്ച പശു സഖിമാരുടെ സേവനം ആടു വസന്തരോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിൽ പ്രയോജനപ്പെടുത്തുമെന്നും പതിനഞ്ച് ദിവസം കൊണ്ട് ക്യാമ്പയിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ കൃത്യമായ മേൽനോട്ടം ക്യാമ്പയിനിലുണ്ടാകുമെന്നും ഏത് അടിയന്തരസാഹചര്യവും നേരിടാൻ മൃഗസംരക്ഷണവകുപ്പ് സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2030തോടെ ആടുവസന്തരോഗം നിർമാർജനം ചെയ്യാൻ ലക്ഷ്യമിട്ടാണ് പ്രതിരോധ കുത്തിവെയ്പ് യജ്ഞം സംഘടിപ്പിക്കുന്നത്. നവംബർ അഞ്ച് വരെ നടക്കുന്ന യജ്ഞത്തിൽ നാല് മാസത്തിന് മുകളിൽ പ്രായമുള്ള പതിമൂന്നരലക്ഷത്തോളം ആടുകൾക്കും ആയിരത്തഞ്ഞൂറോളം ചെമ്മരിയാടുകൾക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കർഷകരുടെ വീട്ടിലെത്തി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നൽകും. കുത്തിവെയ്പ്പിന്റെ വിവരങ്ങൾ ഭാരത് പശുധൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. സംസ്ഥാനത്തുടനീളം 1819 സ്‌ക്വാഡുകളെയാണ് പ്രതിരോധ കുത്തിവെയ്പിനായി നിയോഗിച്ചിരിക്കുന്നത്. ഓരോ സ്‌ക്വാഡും പ്രതിദിനം 50 മൃഗങ്ങൾക്ക് വാക്‌സിൻ നൽകും. ഒരു പ്രദേശത്ത് രണ്ട് സ്‌ക്വാഡുകളാണ് പ്രവർത്തിക്കുന്നത്.

വി.കെ പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.സിന്ധു, എസ്.എൽ.ബി.പി അഡീഷണൽ ഡയറക്ടർ ഡോ.ജിജിമോൻ ജോസഫ്, പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ.അനിത പി.വി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.എസ് ശ്രീകുമാർ, എന്നിവരും പങ്കെടുത്തു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...