സമൂഹം ലഹരിക്കെതിരെ പോരാടുമ്പോള്‍ സര്‍ക്കാര്‍ ബാറുകളുടെ എണ്ണം കൂട്ടുന്നു; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

മദ്യനിര്‍മാണശാല അനുമതിയില്‍ സര്‍ക്കാരിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ. മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ശേഷം ബാറുകളുടെ എണ്ണം ദിനംപ്രതി വര്‍ധിപ്പിക്കുകയും ബ്രൂവറി ഉള്‍പ്പടെ തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ട ജനതയുടെ ബലഹീനത ചൂഷണം ചെയ്യുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജന സമിതി.സ്‌കൂളുകളുടെയും ആരാധനലായങ്ങളുടെയും സമീപത്തേക്ക് കള്ളുഷാപ്പുകള്‍ കൂടി എത്തിക്കാനുള്ള നീക്കം ആരോടുള്ള വെല്ലുവിളിയാണെന്ന് സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപോലീത്ത ചോദിച്ചു.ലഹരിമുക്ത ഭവനം, ലഹരിമുക്ത ഇടവക, ലഹരിമുക്ത സഭ, ലഹരിമുക്ത നാട് ഇതാണ് സഭ ലക്ഷ്യം വെക്കുന്നത്. നാടിന്റെ നന്മക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ മദ്യലോബികളുടെ പിന്നലെ പോകുന്നത് ഭാവി തലമുറയെ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുമ്പോള്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും. നെല്‍കര്‍ഷകര്‍ ഇപ്പോള്‍ തന്നെ വെള്ളം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ട്. കൃഷിക്കാരെയും സാധാരണ മനുഷ്യരെയും പരിഗണിക്കാതെയുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ ജനാധിപത്യ മര്യാദയല്ലെന്നും മെത്രാപോലീത്ത ചൂണ്ടിക്കാട്ടി.ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് മാസം സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് സമിതി ഭാരവാഹികളായ ഫാ കുര്യാക്കോസ് തണ്ണിക്കോട്ട്, ഫാ മാത്യൂസ് വട്ടിയാനിക്കല്‍, ഫാ വര്‍ഗീസ് ജോര്‍ജ് ചേപ്പാട്, ഫാ തോമസ് ചകിരിയില്‍, അലക്‌സ് മണപ്പുറത്ത്, ഡോ റോബിന്‍ പി മാത്യു, ഫാ ബിജു ആന്‍ഡ്രൂസ് എന്നിവര്‍ അറിയിച്ചു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...