വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതി

കാറില്‍ നീന്തല്‍ക്കുളം ഒരുക്കിയകേസില്‍ വ്‌ളോഗർമാർക്കെതിരെ ഹൈക്കോടതി.

വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാല്‍ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് കോടതി നിർദേശം നല്‍കി.

ആവശ്യമെങ്കില്‍ നോട്ടീസയച്ച്‌ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

സഞ്ജു ടെക്കിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതി മുന്നറിയിപ്പ്.


കാറിനുള്ളില്‍ നീന്തല്‍ക്കുളമൊരുക്കി യാത്ര ചെയ്ത വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് ക്രിമിനല്‍ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച്‌ നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്.

നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...