ഐ.സി ബാലകൃഷ്ണന്‍ സഭയിലെത്തി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയനും മകനും ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിക്കെയാണ് സഭയിലെത്തിയത്. നാളെ വിധിപറയുന്നിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ സംഘത്തി് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണ കേസില്‍ പ്രതിയായതോടെ ഐ സി ബാലകൃഷ്ണന്‍ ഒളിവിലായിരുന്നു. എന്നാല്‍ ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകേണ്ടി വരും. അത് സ്വാഭാവികമാണ് എന്നായിരുന്നു പ്രതികരണം.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...