വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി.ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്മൃതി മന്ദാന (94 പന്തില്‍ 88), ഹര്‍മന്‍പ്രീത് കൗര്‍ (70 പന്തില്‍ 70), ദീപ്തി ശര്‍മ (50) എന്നിവരുടെ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാന്‍ സാധിച്ചില്ല. ദീപ്തി നാല് വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയിരുന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ഹീതര്‍ നൈറ്റിന്റെ (109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.എമി ജോണ്‍സ് 56 റണ്‍സ് നേടിയിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായി. അഞ്ച് മല്‍സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. നാല് പോയിന്റുമായി അഞ്ചാമതുള്ള ന്യൂസിലന്‍ഡുമായിട്ടാണ് അതിനിര്‍ണായകമായ ഇന്ത്യയുടെ അടുത്ത മത്സരം.

Leave a Reply

spot_img

Related articles

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഹാട്രിക് കിരീടവുമായി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ജപ്പാനെ നാല് ഗോളിന് തരിപ്പണമാക്കി ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം. ജയത്തോടെ ഏഷ്യൻ...

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന്...

സ്കൂള്‍ കായികമേള; അത്‌ലറ്റിക്സില്‍ മലപ്പുറവും ഓവറോള്‍ തിരുവനന്തപുരവും മുന്നില്‍

അത്ലറ്റിക്സില്‍ 56 ഇനങ്ങള്‍ പൂർത്തിയാകുമ്പോള്‍ മലപ്പുറം ജില്ല 114 പോയിന്റോടെ മുന്നേറുന്നു. തൊട്ടുപിന്നില്‍ 100.5 പോയിന്റോടെ പാലക്കാട് ജില്ല. 68 പോയിന്റോടെ ആലപ്പുഴയും 59...

ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...