അയാളാണോ ഇയാൾ? എമ്പുരാന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എമ്പുരാന്റേതായി ഏറ്റവും ആദ്യം പുറത്തുവന്ന പോസ്റ്ററുകളിലൊന്ന് ഡ്രാഗന്റെ മുദ്ര പതിപ്പിച്ച വെള്ള വസ്ത്രം ധരിച്ചു പുറം തിരിഞ്ഞു നിൽക്കുന്നയാളുടേതായിരുന്നു. പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ആ കഥാപാത്രമാരാണെന്ന ഫാൻ തിയറികൾക്കൊണ്ട് സോഷ്യൽ മീഡിയ നിറയുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയതായി റീലിസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ 13 ആമത്തെ ക്യാരക്റ്റർ പോസ്റ്റർ എറിക്ക് എബൗനി എന്ന അമേരിക്കൻ – ഫ്രഞ്ച് നടന്റേതാണ്. കബുഗ എന്ന കഥാപാത്രത്തെയാണ് എറിക്ക് എബൗനി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. മുൻപ് റിലീസ് ചെയ്ത പോസ്റ്ററിൽ മുഖം കാണിക്കാതിരുന്ന കഥാപാത്രം കബുഗയാണോ എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർപോസ്റ്ററിലുള്ളത് ഫഹദ് ഫാസിൽ ആണെന്ന് ആരാധകരിൽ പലരും പ്രവചിച്ചിരുന്നെകിലും, എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ പ്രിത്വിരാജ് നോർത്ത് ഇന്ത്യൻ മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ, പോസ്റ്ററിലെ വ്യക്തി ഫഹദോ, ബേസിൽ ജോസഫോ, മമ്മൂട്ടിയോ അല്ല എന്ന് സ്ഥിരീകരിച്ചിരുന്നു.ചിത്രത്തിനായി അമേരിക്കയിൽ നിന്നും യുക്കെയിൽ നിന്നും പ്രഗത്ഭരായ അഭിനേതാക്കളെ സമീപിക്കുകയും, വമ്പൻ പ്രതിഫലം കൊടുക്കേണ്ടിയിരുന്നതിനാൽ, ആ ശ്രമം ഉപേക്ഷിക്കേണ്ടിയും വന്നു, എന്നാൽ വിദേശ സിനിമകളിലൂടെ ഭാഗമായ ചില അഭിനേതാക്കൾ ചിത്രത്തിൽ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ” പൃഥ്വിരാജ് പറഞ്ഞു.എന്നാൽ അടുത്തിടെ മോഹൻലാലും പ്രിത്വിരാജും ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന വൈറൽ സെൽഫി എമ്പുരാനിലെ ഫഹദിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനയാണോ എന്ന് ആരാധകർ സംശയിച്ചു നിൽക്കുമ്പോൾ ആണ് കബുഗയുടെ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...