പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് ഈ യു ഈശ്വരപ്രസാദ്

സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. എബിവിപിയുടെ സമര പോരാട്ട ത്തിൻ്റെ വിജയമാണ് ഈ തീരുമാനം. മാസങ്ങൾക്ക് മുൻപ് സംഘടനയുടെ പ്രതിനിധി സംഘം മന്ത്രി ശിവൻ കുട്ടിയെ നേരിൽ കാണുകയും പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു .അനുഭാവ പൂർവ്വമായ സമീപനമാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ ഈ അധ്യയന വർഷം ആരംഭിച്ചിട്ടും പദ്ധതിയിൽ ഒപ്പു വയ്ക്കാത്തതിനെ തുടർന്ന് സംഘടന സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.വിദ്യാർത്ഥി സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതിയെ സിപിഐ എതിർക്കുന്നത് തെറ്റാണെന്നു ഈശ്വര പ്രസാദ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...