പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല; എയർ ഹോണുകൾ നശിപ്പിച്ച റോഡ് റോളറിന് MVD നോട്ടീസ്

കൊച്ചി നഗരത്തിൽ എയർ ഹോണുകൾ കൂട്ടത്തോടെ നശിപ്പിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പിൻ്റെ നോട്ടീസ്.ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ എയർ ഹോണുകൾ നശിപ്പിച്ചത്. ഇതിന് പിന്നാലെ എയർ ഹോൺ പൊളിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ ഇടപെടൽ ഉണ്ടായത്. ഈ റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ നടപടിയെ ചാമക്കാല പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ. റോഡ് റോളറിൻ്റെ ഉടമയ്ക്ക് ഒരാഴ്ചയ്ക്കകം പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...