രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ; ഇപ്പോഴും പല പുകമറകളുമുണ്ടെന്നും പ്രതികരണം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങൾ വ്യക്തിപരമെന്ന് ജെബി മേത്തർ എം പി. വിഷയത്തിൽ ഇപ്പോഴും പല പുകമറകളുമുണ്ടെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പരാതി ഉന്നയിച്ച സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെയും ജെബി മേത്തർ അപലപിച്ചു.ഇപ്പോൾ ഉയരുന്ന വിവാദങ്ങളുടെ എല്ലാ തലങ്ങളും പരിശോധിക്കപ്പടണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു. കോൺഗ്രസ് സ്ത്രീപക്ഷത്താണെന്നും അവർ കൂട്ടിച്ചേർത്തു. സാങ്കേതികമായി പരാതിയില്ലാതിരുന്നിട്ടു പോലും ധാർമികതയുടെ പേരിലാണ് 24 മണിക്കൂറിനകം കോൺഗ്രസും രാഹുലും കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇതെല്ലാം പരിശോധിക്കപ്പെടേണ്ട വിഷയം ആണെന്നുതന്നെയാണ് മഹിളാ കോൺഗ്രസിന്റെ നിലപാട്. പരാതിക്കാർക്കെതിരായ സൈബർ ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അവയെ ശക്തമായി എതിർക്കുകയാണെന്നും ജെബി പറഞ്ഞു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...