സ്ഥിരം ഓടിച്ചിരുന്ന ബസിനോട് വികാരനിർഭരമായി വിടപറഞ്ഞ് കെഎസ്‌ആർടിസി ഡ്രൈവർ

കുമളി ഡിപ്പോയിലെ കെഎസ്‌ആർടിസി ഡ്രൈവറായ കട്ടപ്പന തെക്കേക രോട്ട് പോൾ കുര്യൻ, കഴിഞ്ഞ 8 വർഷമായി താൻ സ്ഥിരമായി ഓടിച്ചിരുന്ന ബസിനോട് വികാരനിർഭരമായി വിടപറഞ്ഞു. ഒക്ടോബർ 31-ന് ഔദ്യോഗികമായി വിരമിക്കുമെങ്കിലും, കഴിഞ്ഞ ദിവസമായിരുന്നു പോളിന്റെ സർവീസിലെ അവസാന ട്രിപ്പ്. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ഉടൻ വാഹനം തൊട്ടുവണങ്ങി എൻജിൻ ഭാഗത്ത് തല അമർത്തി അദ്ദേഹം തേങ്ങി; ഈ കാഴ്ച സഹപ്രവർത്തകരുടെയും കണ്ണുനനയിച്ചു. 18 വർഷം മുൻപ് സർവീസിൽ കയറിയ പോൾ, കമ്പം-കുമളി-കരുവാകുളം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറായി കഴിഞ്ഞ 8 വർഷമായി ദിവസേന 480 കിലോമീറ്റർ ദൂരമാണ് ഓടിച്ചിരുന്നത്. യാത്രയെപ്പറ്റി ചോദിച്ചാൽ “ഞാനല്ല, ബസാണ് എന്നെയും യാത്രക്കാരെയും രക്ഷിച്ചത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബസിലെ സ്ഥിരസാന്നിധ്യമായതോടെ തമിഴ്നാട്ടിലും അദ്ദേഹത്തിന് ആരാധകരുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കമ്പത്തുനിന്നുള്ള മടക്കയാത്രയിൽ ആരാധകർ ഗൂഡല്ലൂരിൽ യാത്രായയപ്പും നൽകിയിരുന്നു.

Leave a Reply

spot_img

Related articles

കായിക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്...

മുല്ലപ്പെരിയാർ :വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാനെന്ന് ജനസംരക്ഷണസമിതി

സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി....

സവാള വില വർദ്ധന :സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ...

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച്...