ദോശ നൽകാൻ വൈകിയതിന് തട്ടുകട അടിച്ചുതകർത്തു; പ്രതികൾ റിമാൻഡിൽ

കൊല്ലം ശൂരനാട് കോയിക്കൽ ചന്തയിൽ ദോശ നൽകാൻ വൈകിയതുണ്ടായ തർക്കത്തെ തുടർന്ന് തട്ടുകട അടിച്ചുതകർക്കുകയും കടയുടമകളായ വയോധിക ദമ്പതികളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശികളായ അജി (46), രമേശൻ (44) എന്നിവരാണ് അറസ്റ്റിലായത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെടുകയും, തിരക്ക് കാരണം ഓർഡർ വൈകിയപ്പോൾ കടയുടമകളായ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും ഉപകരണങ്ങളും അടിച്ചുതകർത്തതിനുപുറമേ, സ്ഥലത്തെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കായിക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്...

മുല്ലപ്പെരിയാർ :വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാനെന്ന് ജനസംരക്ഷണസമിതി

സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി....

സവാള വില വർദ്ധന :സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടലുമായി സർക്കാർ രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 100 ടൺ സവാള നാഷണൽ...

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിച്ചു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിയിച്ച്...