ആരോപണങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും : പി പി ദിവ്യ

തനിക്കും ഭര്‍ത്താവിനുമെതിരെ റിയല്‍ എസ്റ്റേറ്റ് ബിനാമി ആരോപണം ഉന്നയിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പി.പി. ദിവ്യഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിപ്പ്. വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന് സമീപം ബിനാമി കമ്ബനിക്കൊപ്പം ഏക്കര്‍ കണക്കിന് ഭൂമി പി.പി ദിവ്യയുടെ ഭര്‍ത്താവ് വാങ്ങിയെന്ന ആരോപണത്തിലാണ് നിയമ നടപടി.അടിസ്ഥാനരഹിതമായ ആരോപണമാണ് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉന്നയിച്ചത്. പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും തനിക്കുണ്ടെന്നാണ് നേരത്തെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പരത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി വ്യാജ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ചു വരികയാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...