ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ, വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ

മലയാള സിനിമ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ വിവാദങ്ങളുടെ പിന്നാലേയാണ്. ലഹരികേസും സത്രീപീഡനകേസുകളും പലപ്പോഴായി മലയാള സിനിമാ വ്യവസായത്തെ പിടിച്ചുലച്ചു. ക്വട്ടേഷൻ ബലാൽസംഗം മുതൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുള്ള ബലാൽസംഗംവരെയുള്ള നിരവധി കേസുകൾ സിനിമാ വ്യവസായത്തിന് തിരിച്ചടിയായി. സിനിമ വിവിധ പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുമ്പോഴെല്ലാം മറ്റൊരു വിവാദം സിനിമയിൽ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് പതിവ്. ഒന്നിന് പിറകെ മറ്റൊരു വിവാദം സിനിമയുമായി ഉയരും.ലഹരി കേസിൽ സിനിമാതാരം ഷൈൻ ടോം ചാക്കോ അറസ്റ്റ് ചെയ്യപ്പെട്ടതോടെ വലിയ നാണക്കേടിലാണിപ്പോൾ മലയാള സിനിമ. ഏറെനാളായി സംശയത്തിന്റെ നിഴലിൽ കഴിയുന്ന മറ്റു സിനിമാ താരങ്ങളും അറസ്റ്റുഭയന്നു കഴിയുകയാണ്. പത്തോളം യുവതാരങ്ങൾ ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ്. ചിലർക്കെതിരെ പിടിയിലായ ലഹരി ബിസിനസുകാരുടെ മൊഴികളും നിലവിലുണ്ട്. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വൻകിട രാസലഹരികളാണ് കൊച്ചിയിൽ എത്തുന്നത്. ഇതിൽ ഏറെയും സിനിമാരംഗത്തുള്ളവരാണ് ഉപഭോക്താക്കളെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. സിനിമയിലെ രാസലഹരി നിയന്ത്രിക്കാൻ ഇടപെടണമെന്ന് നിർമാതാക്കളുടെ സംഘടന പലപ്പോഴായി ആവശ്യമുന്നയിച്ചിരുന്നു.ഇത് ആദ്യമായല്ല ഷൈൻ ലഹരികേസിൽ അറസ്റ്റിലാവുന്നത്. പത്തുവർഷം മുൻപ് 2015 ജനുവരി 30 ന് രാത്രി കൊച്ചി കടവന്ത്രയിലെ ഒരു ഫ്ളാറ്റിൽ നടന്ന കൊക്കെയ്ൻ പാർട്ടിക്കിടെയാണ് ഷൈൻ ടോം ചാക്കോ പൊലീസിന്റെ പിടിയിലാവുന്നത്. ഷൈൻ ടോം ചാക്കോ ഒരു നടൻ എന്ന നിലയിൽ വളർന്നു വരുന്ന കാലമായിരുന്നു അത്. മോഡലുകളായ ടിൻസി ബാബു, സ്‌നേഹ ബാബു, രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ എന്നിവരാണ് അന്ന് ഷൈൻ ചാക്കോയ്‌ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. തെളിവുകളുടെ അഭാവത്തിൽ ഇവരെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി വെറുതെ വിടുകയായിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി കോടതിതന്നെ വിലയിരുത്തിയിരുന്നു. ആദ്യ ലഹരികേസിൽ നിന്നും രക്ഷപ്പെട്ട് കൃത്യം രണ്ടുമാസത്തിനിടയിലാണ് രണ്ടാമത്തെ ലഹരികേസിൽ ഷൈൻ ടോംചാക്കോ അകപ്പെടുന്നത്. നിരവധി വിവാദങ്ങളിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ടുവെങ്കിലും മലയാള സിനിമയിൽ തിരക്കുള്ള നടന്മാരിൽ പ്രമുഖനായി ഷൈൻ മാറിയതോടെ കേസിൽ കൂടുതൽ നടപടികൾ നേരിട്ടിരുന്നില്ല.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....