ഭക്ഷണരീതിയിൽ മാറ്റം വരുത്തി മലയാളി ;അരിയാഹാരത്തോട് ഇഷ്ടം കുറയുന്നു

മലയാളികളുടെ ഭക്ഷണ രീതിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അരിയാഹാരം. നല്ല ചോറും ,പുട്ടും,ഇഡലിയും ,ദോശയും ഒക്കെ ഇഷ്ട്ടപ്പെടാത്ത മലയാളി ഇല്ല. എന്നാൽ അരിയാഹാരത്തോടുള്ള മലയാളിയുടെ പ്രിയം കുറഞ്ഞുവെന്നും, പകരം ഗോതമ്പും ,മില്ലറ്റും ഒക്കെയാണ് ഇപ്പോൾ അവരുടെ ഇഷ്ടഭക്ഷണമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട കഴിഞ്ഞ പത്ത് വർഷത്തെ ഗാർഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അരിയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. 2011-12ല്‍ ഗ്രാമീണ മേഖലകളിലെ ഒരാളുടെ ശരാശരി അരി ഉപയോഗം 7.39 കിലോഗ്രാം ആയിരുന്നു,എന്നാലിത് 2022-23 ആയപ്പോൾ 5.82 കിലോഗ്രാം ആയി കുറഞ്ഞു , നഗര മേഖലകളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാമായും കുറഞ്ഞിട്ടുണ്ട്.ആരോഗ്യ പരിപാലനത്തിന്റെ പേരിൽ മൂന്ന് നേരം അരിയും അരി ഉൽപന്നങ്ങളും കഴിച്ചിരുന്ന മലയാളി ഇപ്പോൾ ഉപയോഗം കുറയ്ക്കുകയും അല്ലെങ്കിൽ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്. പലരും ആരോഗ്യപരമായ ഭക്ഷണശീലം തിരഞ്ഞെടുക്കുന്നതിനായി ഇവ ഒഴിവാകുന്നുണ്ടെങ്കിലും കൂടുതലായി ജങ്ക് ഫുഡുകളോട് താത്പര്യം കാണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്, ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ,ക്യാൻസർ പോലെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.പ്രമേഹം ,അമിത വണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് പലരും അരിയാഹാരം കുറച്ച് ഗോതമ്പിലോട്ടും മില്ലറ്റിലോട്ടും മാറുന്നത് , കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് രോഗം തടയാൻ സഹായിക്കും അതിനോടൊപ്പം തന്നെ മെച്ചപ്പെട്ട ഭക്ഷണരീതി സ്വീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...