മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ

മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പൻ. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടരവർഷം തനിക്കുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.അനൂപ് എന്നെക്കാള്‍ സീനിയറാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ആദ്യം പരിഗണിച്ചത്. അനൂപ് നാലാം തവണയാണ് എംഎല്‍എ ആകുന്നത്. ഞാൻ മൂന്നാം തവണയും. മാത്രമല്ല അനൂപ് മുൻപ് മന്ത്രിയായിട്ടുണ്ട്.ഞാനും അനൂപും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ല. ഞങ്ങള്‍ കണ്ടിരുന്നു. അനൂപും ഞാനും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. രണ്ടുപേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നില്‍ ഒരു യുഡിഎഫ് നേതാവുണ്ട്. അത് ഇപ്പോള്‍ പറയാൻ കഴിയില്ലന്നും മാണി സി കാപ്പൻ പറഞ്ഞു.

Leave a Reply

spot_img

Related articles

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ട്; കെ.മുരളീധരൻ

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചെറിയ തർ ക്കങ്ങളുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ .ഫിഷറീസ്, ഉന്നതവിദ്യാഭ്യാസം എന്നീ വകു പ്പുകളിലാണ് പ്രധാനമായും തർക്കമുള്ളത്. അതുകൊണ്ടാണ് വിജ്ഞാപനം...

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ വിജ്ഞാപനമായില്ല

തർക്കം കാരണം സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല.ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം...

ധവളപത്രം പുറപ്പെടുവിക്കും

സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദമാക്കി ധവളപത്രം പുറപ്പെടുവിപ്പിക്കുവാൻ മുഖ്യമന്ത്രി വി ഡി സതീശൻ. സാമ്പത്തിക വിദഗ്ധർ അടക്കമുള്ള സംഘമാണ് ധവളപത്രം തയ്യാറാക്കുക.ആലപ്പുഴയിൽ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ്റെ മർദ്ദന...

യുഡിഎഫിൻ്റെ രണ്ട് ഗ്യാരണ്ടികൾ നടപടിയിലാക്കി വി ഡി സതീശൻ മന്ത്രിസഭ

യുഡിഎഫിൻ്റെ രണ്ട് ഗ്യാരണ്ടികൾ നടപടിയിലാക്കി വി ഡി സതീശൻ മന്ത്രിസഭ.ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. ഇത്...