വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു

മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറങ്ങാനിരുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്കി’ന്റെ ഉത്പാദനം അനിശ്ചിതത്വത്തിൽ.പാലക്കാട് മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനത്തിൽ ബ്രാൻഡിയുടെ ഉത്പാദനം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി.മേയ് അവസാനവാരത്തോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പുതിയ ബ്രാൻഡി എത്തുമെന്നായിരുന്നു കമ്പനി അധികൃതർ അറിയിച്ചിരുന്നത്.ട്രയൽ റൺ അടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അപ്രതീക്ഷിതമായി ഉത്പാദനം നിർത്തിയത്.എൽ.ഡി.എഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ നിയമിച്ച 90 താത്കാലിക വനിതാ തൊഴിലാളികളുടെ പട്ടികയാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.നിയമന നടപടിയിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.സി.പി.എം ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ് മുഖേന തയ്യാറാക്കിയ പട്ടികയ്ക്ക് പിന്നിൽ പാർട്ടി നേതാക്കളുടെ സ്വാധീനമുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.

വിഷയത്തിൽ കമ്പനി അധികൃതർക്കും എക്‌സൈസ് മന്ത്രിക്കും പരാതികൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.താത്കാലിക തൊഴിലാളികളുടെ പട്ടിക പൂർണമായും കുടുംബശ്രീ സംവിധാനത്തിലൂടെയാണെന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.സ്ഥാപനം പ്രവർത്തിക്കുന്ന ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായിരിക്കണം നിയമനമെന്ന ഹൈക്കോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.ഇതനുസരിച്ച് ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ പരിഗണിച്ചു.55 യൂണിറ്റുകളിൽ 45 എണ്ണം ഒരേ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തെരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ ആവശ്യം.പുതിയ ബ്രാൻഡിയുടെ ഉത്പാദനം നിർത്തിവെച്ചതോടെ വിപണിയിൽ ഈ ആഴ്ച എത്തുമെന്ന പ്രതീക്ഷയും മങ്ങിക്കഴിഞ്ഞു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...