മുനമ്പം തർക്കഭൂമി ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിൽ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ

മുനമ്പം തർക്കഭൂമി കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിൽവിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ.മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടിയെന്നും, സാങ്കേതിക നടപടികൾ പൂർത്തിയാക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയുടെ പ്രതികരണം.ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.മുനമ്പത്തുകാരോട് വഖഫ് ബോർഡിന് വിദ്വേഷമല്ല മറിച്ച് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ഹൈക്കോടതിയിൽ കേസ് തുടരുന്ന 500ൽ അധികം ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ വ്യക്തമാക്കി.സാങ്കേതിക നടപടി പൂർത്തിയാക്കാനാണ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നും മെയ് 17ന് മുൻപ് ഈ നടപടി പൂർത്തിയാക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.9000 ത്തോളം വഖഫ് ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.മുനമ്പം അടക്കം ഹൈക്കോടതിയിൽ കേസ് തുടരുന്ന 500 അധികം ഭൂമികളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാല്‍, കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും പോർട്ടലിൽ രജിസ്റ്റർ ചെയ്താലും ഭൂമിയുടെ ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.എൽഡിഎഫ് നിയമിച്ച വഖഫ് ബോർഡ് അല്ല മുനമ്പം രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയത്.2019ൽ യുഡിഎഫിന്റെ വഖഫ് ബോർഡാണ് ഇത് രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയതെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുനമ്പത്തെ വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കേരള വഖഫ് ബോർഡിനെ പിരിച്ച് വിടണമെന്നാണ് മുനമ്പം സമര സമിതിയുടെ ആവശ്യം.തർക്കത്തിലുള്ള ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെതിരെ സമരം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം.നിയമഭേദഗതിയോടെ കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിലാണ് വഖഫ് ഭൂമികൾ അന്തിമമായി രജിസ്റ്റർ ചെയ്യേണ്ടത്.സങ്കീർണമായ നിയമപ്രശ്നത്തിനിടെ മുനമ്പത്തെ ഭൂമി സംസ്ഥാന വഖഫ് ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് വീണ്ടും ഒരു കുരുക്കായി മാറിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാനൊരുങ്ങി മുനമ്പം സമരസമിതി രംഗത്തെത്തിയത്.പ്രശനപരിഹാരത്തിനായി സമരസമിതി അംഗങ്ങൾ ഉടൻ മുഖ്യമന്ത്രിയെ കണ്ടേക്കും.അതേസമയം, എൽഡിഎഫ് സർക്കാർ നിയോഗിച്ച വഖഫ് ബോർഡ് നടത്തിയത് രണ്ട് മതവിഭാഗങ്ങളെ തമ്മിൽ തല്ലിക്കാനുള്ള നീക്കങ്ങളാണെന്ന് ഇന്നലെ മുഖ്യമന്ത്രി വിഡി സതീശൻ വാർത്ത സമ്മേളനത്തിൽ വിമർശനമുന്നയിച്ചിരുന്നു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...