തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയില്‍

തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസില്‍ എസ്‌എല്‍ സജിത, മകള്‍ ഗ്രീമ.എസ്. രാജ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സജിതയുടെ ഭർത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് മരിച്ചത്. സയനൈഡ് കഴിച്ച്‌ തങ്ങള്‍ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടർന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ സോഫയില്‍ കൈകള്‍ കോർത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. അതേസമയം ഗ്രീമയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും അടുത്തിടെ കുടുംബത്തെ അലട്ടിയിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് അടുത്തിടെ നാട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആറ് വർഷം മുൻപായിരുന്ന ഗ്രീമയുടെ വിവാഹം.

Leave a Reply

spot_img

Related articles

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നല്‍കി.കേസില്‍ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന്...

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ...

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി...

കനത്ത മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...