പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കുവാൻ സാധ്യത

നാളെ സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ.ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം.

വിഴിഞ്ഞം രാജ്യാന്തരതുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസനമാതൃകയാണ് ഫോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയിലേക്ക് തിരുവനന്തപുരം വരുന്നതോടെ അനുബന്ധ വ്യാപാര വാണിജ്യ ശൃംഖലതന്നെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്തിലെ കണ്ട്‌ല കര്‍ണാടകത്തിലെ മംഗലൂരു എന്നിവ ഉദാഹരണം. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീട് ഇല്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനകം വീട് , ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും കുടിവെള്ളം, സൂറത്ത് നഗരത്തിന്റെ മാതൃകയില്‍ വെള്ളക്കെട്ട് നിവാരണ പദ്ധതി, ഇന്‍ഡോര്‍ നഗരത്തിന്റെ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ കോര്‍പ്പറേഷന്റെ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയാണ് മറ്റൊരു നിര്‍ദേശം. അനുയോജ്യമായ കാലാവസ്ഥ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം, ദേശീയ ഗെയിംസിന് കൊണ്ടുവന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്ത് 2036ലെ ഒളിംപിക്‌സില്‍ ചിലയിടങ്ങളില്‍ ഒളിപിംക്‌സ് വേദിയാക്കുയാണ് ലക്ഷ്യം. ഇക്കാര്യങ്ങളടങ്ങുന്ന ബ്ലൂപ്രിന്റ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അന്തിമരൂപ രേഖ തയ്യാറാക്കുന്നതിന് മുന്‍പായി രാജ്യത്തെ പ്രമുഖനഗരങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന നഗരവികസന കോണ്‍ക്ലേവ് സംഘടിപ്പിക്കും.

Leave a Reply

spot_img

Related articles

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നല്‍കി.കേസില്‍ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന്...

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ...

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി...

കനത്ത മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...