‘ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു’; പൊലീസുകാരനെതിരെ പീഡന കേസ്

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിതിയിൽ പൊലീസുകാരനെതിരെ പീഡന കേസ്. എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു. ലക്ഷങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയെന്നും പരാതി.ഫെബ്രുവരി അഞ്ചിനാണ് കേസ് എടുത്തത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം പുറത്ത് പറയുന്നത്. പിന്നീട് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.പൊലീസ് ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി പൊലീസില്‍ മൊഴി നല്‍കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ബാലരാമപുരത്ത് രണ്ട് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ അമ്മയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്നായിരുന്നു കേസ്.ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു പൊലീസുകാരനുമായുള്ള സാമ്പത്തിക ഇടപാട് യുവതി വെളിപ്പെടുത്തിയത്. പൊലീസുകാരന് ലക്ഷങ്ങള്‍ കൈമാറിയതായി യുവതി വെളിപ്പെടുത്തി. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....