നെയ്യാറ്റിൻകര സമാധി; ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി

നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി.

ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരും. അതുകേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതില്‍ ഇടപെടാന്‍ കോടതിയ്ക്ക് ആകില്ല. പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ കാണാതായാല്‍ അയാള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതാണ് അവര്‍ ചെയ്യുന്നതെന്നും അത് സ്വാഭാവികനടപടി ക്രമങ്ങളാണെന്നും കോടതി പറഞ്ഞു.

Leave a Reply

spot_img

Related articles

സി പി എമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്ന് എം എ ബേബി

സി പി എമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്ന് എം എ ബേബി.പാർട്ടി വിട്ട് പോയ ശേഷം മടങ്ങി വന്ന നിരവധി പേരുണ്ട്ജി സുധാകരനെ പാർട്ടിയിലേക്ക്...

മൃഗശാല മാറ്റത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢ ലക്ഷ്യമുണ്ട്: വി.കെ പ്രശാന്ത്

തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും നഗരസഭയേയും രൂക്ഷമായി വിമർശിച്ച് വി.കെ പ്രശാന്ത് രംഗത്തെത്തി.ഈ നീക്കത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും തിരുവനന്തപുരത്തെ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിധി ഇന്ന്

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതി ഇന്ന് വിധി പറയും.2003...

റിപ്പോർട്ടർ ടിവി ഓഫീസിൽ 20 മണിക്കൂർ നീണ്ട റെയ്ഡ് സമാപിച്ചു

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) നടത്തിയ...