പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് പിടിയില്‍

കൊല്ലം സ്വദേശി തീവെട്ടി ബാബു (60) വാണ് ഇന്ന് ഉച്ചയോടെ ഏമ്ബേറ്റ് ഗ്രൗണ്ടിന് സമീപം വെച്ചു പൊലിസ് പിടിയിലായത്.ഇന്ന് രാവിലെ 10.15 നാണ് ഇയാള്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ വാർഡില്‍ നിന്നും പൊലിസുകാരുടെ കണ്ണ് വെട്ടിച്ച്‌ രക്ഷപ്പെട്ടത്.പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ മോഷണകേസില്‍ പ്രതിയായ ഇയാള്‍ പരിയാരത്തെ കണ്ണൂർമെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് കസ്റ്റഡയില്‍ നിന്നും രക്ഷപ്പെട്ടത്. പൊലിസ് നടത്തിയ പരിശോധനയിലാണ് ഏമ്ബേറ്റില്‍ നിന്നും പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് തീവെട്ടി ബാബു’ ജയിലില്‍ കഴിയവെ അസുഖ ബാധിതനായതിനെ തുടർന്നാണ് ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....