വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ഇന്ന് ഏറ്റവും അധികം ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അര്‍ബുദം. ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം ആണ്.

പുകവലിയും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് ഈ ക്യാന്‍സര്‍ കൂടുതലും കാണപ്പെടുന്നത്.

വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ നോക്കാം.

വായിലും തൊണ്ടയിലും ചുണ്ടിലും കാണപ്പെടുന്ന വ്രണങ്ങള്‍ ആണ് ഓറല്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുക, വായ്പ്പുണ്ണ് പോലെ വരുക തുടങ്ങിയവയൊക്കെ പരിശോധിക്കേണ്ടതാണ്.
അതുമൂലമുള്ള വായിലെ എരിച്ചിലും അസ്വസ്ഥയും, തൊണ്ടവേദനയും നിസാരമായി കാണേണ്ട.

മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. അതുപോലെ വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക, തൊണ്ടയില്‍ എന്തോ കുടുങ്ങിയ പോലെ തോന്നുക, ശബ്ദത്തിലെ മാറ്റം, എപ്പോഴുമുള്ള ചുമ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, താടിയെല്ലും നാവും ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, വായിലെ മരവിപ്പ്, തുടങ്ങിയവയും ലക്ഷണങ്ങളാകാം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....