സംഘർഷങ്ങൾക്കിടയിൽ സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കി പാകിസ്ഥാൻ

മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കി പാകിസ്ഥാൻ.പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഒരു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ പ്രമുഖ ശക്തികളായ തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്ലാമാബാദിൽ ഒത്തുചേരുന്നതിന് തൊട്ടുമുന്നേയാണ് ഈ നിർണ്ണായക ചർച്ച നടന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിശദമായി ചർച്ച ചെയ്യുമെന്നും ഔദ്യോഗിക പ്രസ്‌താവനയിലുണ്ട്.നിലവിലെ സാഹചര്യത്തിൽ അപലപിക്കുകയും ഈ പ്രതിസന്ധി ഘട്ടത്തിൽ പാകിസ്ഥാൻ്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ഇറാനെ അറിയിക്കുകയും ചെയ്തു. സംഘർഷം ഒഴിവാക്കുന്നതിനായി പാകിസ്ഥാൻ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളെക്കുറിച്ച് അദ്ദേഹം പെസെഷ്കിയാനോട് വിശദീകരിച്ചു. ചർച്ചകളിലൂടെയും മധ്യസ്ഥതയിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താൻ പാകിസ്ഥാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിനായി പാകിസ്ഥാൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ സ്വാഗതാർഹമാണെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

spot_img

Related articles

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...