‘പിണറായി വിജയന്റെ ഭരണം 2026 ഓടെ അവസാനിക്കും, ആരു മുഖ്യമന്ത്രിയാകുമെന്നുള്ളത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും’: ഷിബു ബേബി ജോൺ

കോൺഗ്രസിലെ തമ്മിലടിയിൽ വിമർശനവുമായി ഷിബു ബേബി ജോൺ. കോൺഗ്രസിലെ അനൈക്യം മുന്നണിയിൽ അരോചകമായി മാറുന്നു. എല്ലാം മാധ്യമസൃഷ്ടി ആണെന്ന് പറയുന്നത് ശെരിയല്ല. തീയില്ലാതെ പുകയുണ്ടാകില്ല എന്നാണ് RSP വിശ്വസിക്കുന്നത്.യുഡിഎഫിൽ ഇപ്പോൾ മുഖ്യമന്ത്രി ചർച്ചയ്ക്കുള്ള സാഹചര്യമല്ല. പിണറായി വിജയന്റെ ഭരണം 2026 ഓടെ അവസാനിക്കും. ആരു മുഖ്യമന്ത്രിയാകുമെന്നുള്ളത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.ഗാന്ധിജിയുടെ കാലം മുതലേ കോൺഗ്രസിൽ തമ്മിലടി ഉണ്ട്. കോൺഗ്രസിലെ തമ്മിലടി പുതിയ കാര്യമല്ല. ഉണ്ടാകാത്ത കാലവും ഇല്ല. എന്നാൽ ആനുകാലിക രാഷ്ട്രീയ സാഹചര്യം നേതൃത്വം തിരിച്ചറിയണമെന്നും ഷിബു ബേബി ജോൺ വിമർശിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...