ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി

ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളജിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഏതു പാതിരാത്രിയിലും പൊതുജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനിൽ കയറി വരാൻ സാധിക്കണം. പരാതിയുമായി എത്തുന്നവർക്ക്,അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരവുമായി തിരികെ പോകാൻ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആളുകളെ പ്രയാസത്തിലാക്കുന്നതും ഞെട്ടിക്കുന്നതുമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ മുൻ നിർത്തി ചില പഠനങ്ങൾ നടത്തേണ്ടത് ഉണ്ട്. എന്താണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ എന്ന് പഠനം നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പുതിയ തലമുറ മൂല്യങ്ങളിൽ അടിയുറച്ചു വളർന്നു വരേണ്ടതുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടക്കം പരിഷ്കരണങ്ങൾ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരം പഠനത്തിന് പൊലീസ് തന്നെ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുജനങ്ങളോട് മൃദുവായും കുറ്റവാളികളുടെ ദൃഢമായും പെരുമാറണം. ആരുടെയും സമീപനം മറിച്ച് ആകരുതെന്നും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ പരാതികൾ കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റം അവധാനതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...