ധർമ്മടത്ത് 67 ബൂത്തില്‍ പിണറായി വിജയൻ പിന്നില്‍

ധർമ്മടത്ത് 67 ബൂത്തില്‍ പിണറായി വിജയൻ പിന്നില്‍.പിണറായി പഞ്ചായത്തില്‍ മാത്രമാണ് അദ്ദേഹത്തിന് എല്ലാം ബൂത്തിലും മേല്‍ക്കൈ നേടാനായത്.ധർമ്മടത്തെ എട്ട് പഞ്ചായത്തില്‍ ആയി 198 ബൂത്താണ് ഉള്ളത്. ഇതില്‍ മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ അബ്‌ദുള്‍ റഷീദ് ലീഡ് നിലനിർത്തി. ചെമ്പിലോട് പഞ്ചായത്തിലെ 30ല്‍ 20 ഇടത്തും പിണറായിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി മുന്നില്‍ നിന്നു. ഇതില്‍ തന്നെ ഇരുപത്തിമൂന്നാം നമ്പർ ബൂത്തില്‍ ആണ് റഷീദ് ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. 637 വോട്ട് സ്വന്തമാക്കിയ യുഡിഎഫ് സ്ഥാനാർഥിക്ക് ഇവിടെ മാത്രം 481 വോട്ടിൻ്റെ മേല്‍ക്കൈ നേടി. അഞ്ചരക്കണ്ടിയിലെ 18ല്‍ എട്ട് ഇടത്തായിരുന്നു റഷീദ് ലീഡ് നേടിയത്. പിണറായിയുടെ ജന്മനാട് ഉള്‍പ്പെടുന്ന വേങ്ങാട് 14 ബൂത്തിലും റഷീദ് മുന്നിലായി. പെരളശേരിയിലും മുഴപ്പിലങ്ങാടും അഞ്ചും കടമ്പൂര് 11 ഉം ധർമ്മടം പഞ്ചായത്തില്‍ നാല് ബൂത്തിലും മുഖ്യമന്ത്രി രണ്ടാമതായി. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ പിണറായിക്ക് സ്വന്തം പഞ്ചായത്തില്‍ മാത്രമാണ് ആശ്വാസത്തിന് വക ഉണ്ടായത്. ചെമ്പിലോടിന് സമാനമായി 30 ബൂത്തുള്ള പിണറായി പഞ്ചായത്തില്‍ എല്ലാ ഇടത്തും മുന്നില്‍ എത്താനായതു കാരണം ഭൂരിപക്ഷം 19, 247 ആക്കാൻ പിണറായിക്ക് കഴിഞ്ഞു.കഴിഞ്ഞ തവണ അരലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷമാണ് പിണറായി ധർമ്മടത്ത് സ്വന്തമാക്കിയത്.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...