ഒരുമ്പെട്ടിറങ്ങി പൊലീസ്: തൃശൂരിലെ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട് പ്രതികളും

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട് പ്രതികളും. 4 മണിക്കൂർ സമയം നടന്ന പരിശോധനക്കൊടുവിലാണ് ഇവർ പിടിയിലായത്. 8 ഗുണ്ടകളെ കരുതൽ തടങ്കലിൽ എടുത്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് സ്റ്റേഷൻ പരിധികളിലെ സാമൂഹ്യ വിരുദ്ധരുടേയും ഗുണ്ടകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പിടികിട്ടാപ്പുള്ളികളേയും വാറണ്ടു പ്രതികളേയും പിടികൂടുന്നതിനും ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്നതിനുമായിട്ടാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് 5 കേസുകളും നിയമ വിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വില്‍പ്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി 7 കേസുകളും മദ്യപിച്ച് വാഹനമോടിച്ചതിന് 1 കേസ്സും രജിസ്റ്റര്‍ ചെയ്തു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...