ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ തുടര്‍ന്ന് സൈനികര്‍ക്ക് രാജ്യത്തിന്റെ നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് സൈനികരെ അഭിനന്ദിച്ചത്.സൈനികര്‍ക്കൊപ്പം ആശയവിനിമയം നടത്താനും മോദി സമയം ചെലവഴിച്ചു. ആദംപൂര്‍ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോദി വിലയിരുത്തി. ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ച വ്യോമസേനാതാവളങ്ങളില്‍ ആദംപൂരും ഉള്‍പ്പെടുന്നു.ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുത്തുവിട്ട ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച്‌ തകര്‍ത്തുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാകിസ്ഥാന്റെ വ്യാജ ആരോപണമാണ് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യന്‍ സായുധ സേന അചഞ്ചലമായ ധൈര്യം പ്രകടിപ്പിച്ചതായാണ് കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...