റാപ്പർ വേടന് മുൻകൂർ ജാമ്യം

വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ ബലാത്സംഗംചെയ്തെന്ന കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യം.ഹൈക്കോടതിയാണ് കേസിൽ വേടന് മുൻകൂർജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 9, 10 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.നേരത്തേ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമാകുന്നതു വരെ വേടനെ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് വാദം പൂർത്തിയാക്കി വിധിപറയാനായി ഇന്നത്തേക്ക് മാറ്റി വെച്ചത്.കോഴിക്കോട്ടു വെച്ചും പിന്നീട് എറണാകുളത്തേക്ക് സ്ഥലമാറ്റപ്പെട്ടപ്പോൾ അവിടുത്തെ താമസസ്ഥലത്തുവെച്ചും 2021 വരെയുള്ള കാലത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഡോക്ടറായ യുവതിയുടെ പരാതി.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...