എം.ആർ അജിത് കുമാറിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി. കേസിലെ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കേസിൽ ഓണാവധിക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലൻസ് കണ്ടെത്തിയതെന്നായിരുന്നു എംആർ അജിത് കുമാറിന്റെ വാദം. അതിനാൽ, വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം.ഉന്നത ഉദ്യോഗസ്ഥനാണോ കേസ് അന്വേഷിച്ചതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം.കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് സംശയമുന്നയിച്ച കോടതി സർക്കാർ നടപടികളെല്ലാം അറിയിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.അന്വേഷണത്തിൻ്റെ നടപടി ക്രമങ്ങളിലേക്ക് കടന്ന കോടതി വിജിലൻസ് ഡയറക്ടറോടും വിശദീകരണം ചോദിച്ചിരുന്നു.തുടർന്ന് ഇന്ന് വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

Leave a Reply

spot_img

Related articles

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിൽ

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ. ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേർക്കായി...

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....