സംഘ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ഭാരതം വിശ്വഗുരുവായിത്തീരുമ്പോള്‍; ഡോ. മോഹന്‍ ഭാഗവത്

സംഘ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ഭാരതം വിശ്വഗുരുവായിത്തീരുമ്പോഴാണെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.ഭാരതകേന്ദ്രിതമായാണ് സംഘം സ്ഥാപിക്കപ്പെട്ടത്. സംഘ പ്രാര്‍ത്ഥനയുടെ അവസാന വരിയായ ‘ഭാരത് മാതാ കീ ജയ്’ എന്നതാണ് പ്രവര്‍ത്തനത്തിനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.ആര്‍ എസ് എസ് ശതാബ്ദിയുടെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നൂറ് വര്‍ഷത്തെ സംഘയാത്ര – പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ത്രിദിന പ്രഭാഷണപരമ്പരയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘത്തിന്റെ ഉയര്‍ച്ചയുടെ പ്രക്രിയ മന്ദഗതിയിലാണ്. അദേ സമയം സുദീര്‍ഘവുമാണ്. നിലയ്ക്കാതെ അത് ഇപ്പോഴും തുടരുകയാണ്. സംഘം ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതിന്റെ സാരാംശം ‘വസുധൈവ കുടുംബകം’ എന്നതാണ്.

ക്രമാനുഗതമായ ഈ വികാസത്തില്‍, സംഘം ഗ്രാമത്തെയും സമാജത്തെയും രാഷ്ട്രത്തെയും സ്വന്തമാണെന്ന് കണക്കാക്കുന്നു. സംഘ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്വയംസേവകരാണ് നടത്തുന്നത്. അവര്‍ തന്നെയാണ് പുതിയ പ്രവര്‍ത്തകരെ തയ്യാറാക്കുന്നതും, മോഹന്‍ ഭാഗവത് പറഞ്ഞു. രാഷ്ട്രത്തിന്റെ നിര്‍വചനം അധികാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. നമ്മള്‍ പാരതന്ത്ര്യത്തിലമര്‍ന്നിരുന്നപ്പോഴും രാഷ്ട്രം ഉണ്ടായിരുന്നു. ‘നേഷന്‍’ എന്ന ഇംഗ്ലീഷ് പദം ‘സ്റ്റേറ്റ്’ എന്നതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാരത രാഷ്ട്രം എന്ന ആശയം അധികാരവുമായി ബന്ധപ്പെട്ടതല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Leave a Reply

spot_img

Related articles

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിൽ

കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ. ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേർക്കായി...

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....