ഒടുവില്‍ ബന്ധുക്കള്‍ ഷെമിയോട് പറഞ്ഞു: ഇത്തിരി ബോധം തെളിഞ്ഞ നേരത്തും ആ ഉമ്മ തിരക്കിയ പൊന്നുമോന്‍ അഫ്‌സാന്റെ മരണവാര്‍ത്ത

സ്വന്തം മകന്റെ മര്‍ദനമേറ്റ് ബോധം മറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഉണരുമ്പോള്‍ കുടുംബമാകെ ശിഥിലമായ ദാരുണ അവസ്ഥയാണ് വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ ഉമ്മ ഷെമിയുടേത്. കള്ളം പറഞ്ഞും മകനെ രക്ഷിക്കാന്‍ നോക്കിയ ഷെമിയോട് ആ നശിച്ച രാത്രിയിലെ സത്യമത്രയും വെളിപ്പെടുത്തുക എന്നത് ബന്ധുക്കളുടെ മുന്നിലെ വലിയ വെല്ലുവിളിയാകുകയാണ്. പടിപടിയായി യാഥാര്‍ത്ഥ്യങ്ങള്‍ ഷെമിയെ അറിയിക്കാന്‍ ഉറച്ച ഭര്‍ത്താവും ഡോക്ടര്‍മാരും ഇന്ന് ആ ദുരന്ത വാര്‍ത്ത ഷെമിയോട് പറഞ്ഞു. ഇത്തരി ബോധം വന്ന നേരത്തും താന്‍ തിരക്കിയ ഇളയമകനെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന വാര്‍ത്ത. അവന്റെ മരണവിവരം. ദുരന്തങ്ങളത്രയും ഒറ്റയടിക്ക് വിശദീകരിക്കാനാകാതെ കുഴഞ്ഞ ബന്ധുക്കള്‍ ഷെമിയോട് ഈ വാര്‍ത്ത പറഞ്ഞതും മറ്റൊരു നുണയുടെ കൂട്ടുപിടിച്ച് തന്നെയാണ്.വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷെമിയോട് ഇളയ മകന്‍ മരിച്ച വിവരം അല്‍പ സമയം മുന്‍പാണ് കുടുംബം അറിയിച്ചത്. മക്കളെ തിരക്കിയപ്പോള്‍ രണ്ടുപേരും അപകടത്തില്‍ പരിക്കേറ്റുവെന്നും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും എന്നാണ് പിതാവ് ആദ്യം പറഞ്ഞത്. മെഡിക്കല്‍ കോളേജില്‍ നിന്ന് അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിര്‍ദ്ദേശിച്ചപ്പോഴാണ് ഇളയ മകന്‍ മരിച്ച വിവരം അബ്ദുല്‍ റഹീം പറഞ്ഞത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....