പി.എസ്.സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി

പി.എസ്.സി ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടി.മെയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകളാണ് ഇനി നവംബർ 30 വരെ പ്രാബല്യത്തിൽ തുടരുമെന്ന് പി.എസ്.സി അറിയിച്ചു.വിവിധ റാങ്ക് ലിസ്റ്റുകളിലായി ഏകദേശം 30,845 ഉദ്യോഗാർഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്.കാലാവധി അവസാനിക്കാനിരിക്കെ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പി.എസ്.സി നിർണായക തീരുമാനം എടുത്തത്.റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു.തുടർന്ന് വിഷയത്തിൽ സർക്കാർ ഇടപെടുകയും പി.എസ്.സിക്ക് പ്രത്യേക ശുപാർശ നൽകുകയും ചെയ്തു.പുതിയ സർക്കാരിന്റെ നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം ശുപാർശ അംഗീകരിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...