20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകുന്നു. ജനുവരി 4 മുതൽ 8 വരെയുള്ള കലോത്സവത്തിന്റെ പ്രധാന വേദി മരൈൻ ഡ്രൈവ് ആണ്. ആകെ 27 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് 20 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും നൽകും. ഉപജില്ലാ കലോത്സവങ്ങൾ ഒക്ടോബർ 30-നകവും, ജില്ലാ കലോത്സവങ്ങൾ നവംബർ 30-നകവും പൂർത്തിയാകും.

