കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ബാങ്ക് ലോണ്‍ എടുത്ത് നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലേറെയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്.കഴിഞ്ഞ വര്‍ഷമാണ് സംഭവങ്ങളുടെ തുടക്കം. സമൂഹമാധ്യമങ്ങളിലൂടെയാണ് കേസിലെ മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ സാമ്പത്തികാവസ്ഥ മനസിലാക്കി അത് മുതലെടുത്തായിരുന്നു ചൂഷണം. പെണ്‍കുട്ടി പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായിരുന്നു. എന്നാല്‍, കുടുംബത്തിലെ സാമ്പത്തികാവസ്ഥ കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിന് സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്പയെടുത്തു നല്‍കാമെന്ന് കുട്ടിക്ക് വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് അഹമ്മദ്കുട്ടിയുടെയും ജിനേഷിന്റെയും സഹായത്തോടെ കൂട്ടുപറമ്പിലെ ഒരു ബാങ്കില്‍ നിന്ന് 25000 രൂപ വായ്പ എടുത്ത് നല്‍കി. ഇതിന്റെ പേരിലായിരുന്നു ചൂഷണം. ബെണ്‍കുട്ടി പിന്നീട് ബെംഗളൂരുവിലേക്ക് പഠിക്കാന്‍ പോയി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....