‘കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവണതകള്‍ ചെറുക്കണം’; എസ്എഫ്‌ഐ

കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എം. ശിവപ്രസാദ്, സെക്രട്ടറി പി. എസ്. സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപെട്ടു. അപകടകരമായ അക്രമവാസനകളിലേക്ക് നയിക്കപ്പെടാന്‍ ഇടയുള്ള ഈ കൗമാരകാലത്തെ വിദ്യാര്‍ത്ഥികളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും സ്‌കൂള്‍തലം മുതല്‍ ബോധവത്ക്കരണങ്ങള്‍, പ്രത്യേകശ്രദ്ധ വേണ്ട വിഷയങ്ങളില്‍ ആവശ്യമായ കൗണ്‍സിലിംഗുകള്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.പുതുതലമുറയില്‍ വ്യാപകമാകുന്ന അക്രമ – അരാഷ്ട്രീയ പ്രവണതകള്‍ക്കെതിരായി ഭരണകൂട സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, ശക്തമായ നിയമ നടപടികളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ നേര്‍ദിശയിലേക്ക് നയിക്കാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും, സക്രിയവും സര്‍ഗാത്മാകവുമായ തലമുറയുടെ സൃഷ്ടിപ്പിന് വേണ്ടി സമൂഹസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപെട്ടു.കുറിപ്പിന്റെ പൂര്‍ണരൂപം:കേരളത്തിലെ സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗ്യാങ്ങിസം, ലഹരി ഉപയോഗം, അക്രമവാസന, അരാജകത്വം തുടങ്ങിയ അരാഷ്ട്രീയ പ്രവണതകള്‍ വ്യാപകമാകുന്നതിന്റെ ദുരന്തഫലങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് സമപ്രായക്കാരായ വിദ്യാര്‍ഥികളുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ടീനേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രൂപപ്പെടുന്ന ദുഷ്പ്രവണതകളുടെ ഭീകരത വ്യക്തമാക്കുന്ന ഉദാഹരണങ്ങളില്‍ ഒടുവിലത്തേത് മാത്രമാണ്. കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ നടന്ന ഫെയര്‍വെലില്‍ ഉണ്ടായ നിസ്സാര തര്‍ക്കങ്ങളാണ് പിന്നീടുള്ള ദിവസം ഗുരുതരമായ സംഘര്‍ഷത്തിലേക്കും ഷഹബാസിന്റെ മരണത്തിലേക്കും നയിച്ചത്.സമപ്രായക്കാരായ വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുവാന്‍ നവമാധ്യമ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയും, സംഭവശേഷം ലവലേശം കുറ്റബോധമില്ലാത്ത നിലയില്‍ പ്രതികരിക്കുകയും ചെയ്യുന്ന നിലയിലുള്ള ക്രിമിനല്‍ മനോഭാവം ടീനേജ് വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.കാസര്‍കോട് നഗരത്തിലെ ഒരു വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫെയര്‍വെല്‍ പരിപാടിക്ക് ലഹരി പാര്‍ട്ടി ഒരുക്കുകയും, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വാര്‍ത്തയും നമ്മുടെ മുന്നിലുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് സിന്തറ്റിക് ലഹരി വസ്തുക്കള്‍ ലഭ്യമാക്കുന്ന വിപണന സ്രോതസ്സുകളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ കാരിയര്‍ ആയി ഉപയോഗിക്കുന്ന ഡ്രഗ് മാഫിയ സംഘങ്ങളെയും ഇല്ലാതാക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.വിദ്യാര്‍ത്ഥികളില്‍ ആശയ – പ്രത്യയശാസ്ത്ര ധാരണകളും സംഘടനാബോധവും രൂപപ്പെടുത്താനുതകുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും, അതുവഴി അരാഷ്ട്രീയ – അരാജക ഗ്യാങ്ങുകളെ വളര്‍ത്താന്‍ ഇടയാക്കുകയും ചെയ്ത ഭരണകൂട ഇടപെടലുകളും, വലതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും നിര്‍മ്മിച്ചെടുത്ത വിദ്യാര്‍ത്ഥി രാഷ്ട്രീയ വിരുദ്ധ അരാഷ്ട്രീയ പൊതുബോധവും മൂലം സംഭവിക്കാനിടയുള്ള അപകടങ്ങളെ സംബന്ധിച്ച് എസ്.എഫ്.ഐ. കാലങ്ങളായി നല്‍കുന്ന മുന്നറിയിപ്പുകള്‍ ശരിവെക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കും കലാ – കായിക – സന്നദ്ധ – സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയാണ് നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നത്.അതോടൊപ്പം സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ബിസിനസ് വളര്‍ച്ച മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന അതിരുവിട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ഒരു വിദ്യാഭ്യാസ സ്ഥാപനമെന്നുള്ള നിലയില്‍ അച്ചടക്കത്തെയും അക്കാദമിക് അന്തരീക്ഷത്തെയും ഗൗരവ രൂപത്തില്‍ സംവിധാനിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത കൂടി ഈ സംഭവം വിളിച്ചോതുന്നുണ്ട്.കൗമാരപ്രായമെന്നത് അനേകം മാനസിക – വൈകാരിക പ്രക്ഷുബ്ധതയിലൂടെ കുട്ടികള്‍ കടന്നു പോകുന്ന ജീവിതഘട്ടമാണ്. ദേഷ്യവും ആവേശവും വാശിയും വൈരാഗ്യവുമെല്ലാം പ്രതികാര മനോഭാവത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും നിയന്ത്രണ വിധേയമാവാതിരിക്കയും ചെയ്യാനുള്ള സാധ്യത ഈ പ്രായക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.അപകടകരമായ അക്രമവാസനകളിലേക്ക് നയിക്കപ്പെടാന്‍ ഇടയുള്ള ഈ കൗമാരകാലത്തെ വിദ്യാര്‍ത്ഥികളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും സ്‌കൂള്‍തലം മുതല്‍ ബോധവത്ക്കരണങ്ങള്‍, പ്രത്യേകശ്രദ്ധ വേണ്ട വിഷയങ്ങളില്‍ ആവശ്യമായ കൗണ്‍സിലിംഗുകള്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.പുതുതലമുറയില്‍ വ്യാപകമാകുന്ന അക്രമ – അരാഷ്ട്രീയ പ്രവണതകള്‍ക്കെതിരായി ഭരണകൂട സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, ശക്തമായ നിയമ നടപടികളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ നേര്‍ദിശയിലേക്ക് നയിക്കാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും, സക്രിയവും സര്‍ഗാത്മാകവുമായ തലമുറയുടെ സൃഷ്ടിപ്പിന് വേണ്ടിസമൂഹസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും SFI സംസ്ഥാന പ്രസിഡണ്ട് എം. ശിവപ്രസാദ്, സെക്രട്ടറി പി. എസ്. സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപെട്ടു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...