ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ. ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു

ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയശങ്കർ – ഇഹ്സാൻ – ലോയ് എന്നി ത്രിമൂർത്തികൾ മലയാളത്തിലെത്തുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ. ഗിറ്റാറിസ്റ്റ്, എഹ് സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ്മെൻഡേഴ്സ് എന്നി വരാണ് ഒരു ടീം ആയി ശങ്കർ – എഹ്സാൻ, ലോയ് എന്ന ചുരുക്കപ്പേരിലൂടെ ഇന്ന് ബോളിവുഡ്ഡിൻ്റെ ഹരമായിരിക്കുന്നത്. ‘ ഈ ചിത്രത്തിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംഗ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടക്കുകയുണ്ടായി.വിനായക് ശശികുമാറിൻ്റേ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി റെക്കാർഡ് ചെയ്യപ്പെട്ടത്.മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്ന അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത് ‘ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ റൈഡിംഗ്: അണ്ടർ ഗ്രൗണ്ട്( WWE ) സ്റ്റൈൽ റെസ് ലിൻ ക്ലബ്ബും അവിടെ യെത്തുന്ന കഥാപാത്രങ്ങളേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.റിൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യ, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത് , വിശാഖ് നായർ, പൂജമോഹൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.ഇവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നു.സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം – ആനന്ദ് സി.ചന്ദ്രൻഎഡിറ്റിംഗ് – പ്രവീൺ പ്രഭാകർ .ലൈൻ പ്രൊഡ്യൂസേർസ് – എസ്. ജോർജ്, സുനിൽ സിംഗ്,പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ,കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽആരംഭിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....