ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

37 കാരനായ ധവാൻ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് താൻ വിരമിക്കുന്നതായി അറിയിച്ചത്.പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു.

2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.

ഇടംകയ്യന്‍ ബാറ്റര്‍ ആയ ശിഖര്‍ ധവാന്‍ ടെസ്റ്റില്‍ 34 മത്സരങ്ങിലും ഏകദിനത്തില്‍ 167 മത്സരങ്ങളിലും ടി20യില്‍ 68 മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഓസ്ട്രേലിയക്ക് 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഓസ്ട്രേലിയക്ക് നിർണായകമായ 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്.ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍...

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഇനി ഒരു വർഷം

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഇനി ഒരു വർഷം മാത്രം അകലം.കാനഡ, മെക്സിക്കോ, യു ണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ 16...

വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു.29-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ്...

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ട; മന്ത്രി അബ്ദു റഹിമാൻ

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാൻ.ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണ്,അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ...